കമ്യൂണിസ്​റ്റാക്കിയത്​ ചിറ്റൂരും മുടിവെട്ടുകാരൻ കിട്ടുണ്ണിയും

പാലക്കാട്: അവസാനമായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും എം. സുകുമാരൻ ഏറെ സംസാരിച്ചതും പാലക്കാടിനെക്കുറിച്ചും ചിറ്റൂരിനെക്കുറിച്ചുമായിരുന്നു. ത​െൻറ രാഷ്ട്രീയവും എഴുത്തും രൂപപ്പെടുത്തിയ മണ്ണിനെ അത്രയൊന്നും പെട്ടെന്ന് കൈവിടാൻ അദ്ദേഹത്തിനാകുമായിരുന്നില്ല. കരിമ്പനകളും ഇടത് രാഷ്ട്രീയവും തന്നെയായിരുന്നു എന്നും പാലക്കാടി​െൻറ ആകർഷണം. 'ശേഷക്രിയ' എന്ന പ്രശസ്ത നോവലിലെ കിട്ടുണ്ണിയെ സുകുമാരൻ കണ്ടെത്തുന്നത് ചിറ്റൂരിലെ മുടിവെട്ട് തൊഴിലാളിയിൽനിന്നായിരുന്നു. അധ്യാപനകാലത്തെ ഉച്ചഭക്ഷണ സമയത്ത് കിട്ടുണ്ണിയുമായി മാർക്സിസം ചർച്ച ചെയ്തത് മറക്കാൻ പറ്റില്ലെന്ന് സുകുമാരൻ പറയുന്നുണ്ട്. പാലക്കാട് പൊടിയിട്ടാൽപോലും കമ്യൂണിസം കാണാത്ത കാലത്താണ് ഔദ്യോഗിക വിദ്യാഭ്യാസം പോലുമില്ലാത്ത കിട്ടുണ്ണി മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ പറഞ്ഞിരുന്നത്. കിട്ടുണ്ണിയിലൂടെയാണ് മാർക്സിസം എന്ന ആശയം തന്നിലേക്കെത്തുന്നത്. താൻ കണ്ട ആദ്യത്തെ കമ്യൂണിസ്റ്റും കിട്ടുണ്ണിയാണെന്ന് സുകുമാരൻ പറയുന്നു. തന്നിലെ രാഷ്ട്രീയം രൂപപ്പെടുത്തിയ ചിറ്റൂരിലെയും വിളയോടിയിലെയും വായനശാലയും പ്രൈമറി അധ്യാപകനായി ജോലി ചെയ്തതും അനശ്വര കഥാകാരന് എന്നും സുഖമുള്ള ഓർമകളായിരുന്നു. അടിയന്തരാവസ്ഥക്കാലത്താണ് എം. സുകുമാരനും യു.പി. ജയരാജുമൊക്കെ ചുവപ്പൻ രാഷ്ട്രീയകഥകളുമായി നിറഞ്ഞുനിന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ജയറാം പടിക്കലും സുകുമാരനും ഒരേ നാട്ടുകാരായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയറാം പടിക്കൽ ത​െൻറ കഥ വായിച്ച് വിളിപ്പിച്ചതും ചോദ്യം ചെയ്തതുമെല്ലാം അദ്ദേഹം ഓർമിച്ചിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം വർഷങ്ങൾ കഴിഞ്ഞ് പെരുവെമ്പിൽ പടിക്കലി​െൻറ വീട് കാണാൻ പോയതും സുകുമാര​െൻറ ഓർമകളിൽ മായാതെ നിൽക്കുന്നുണ്ടായിരുന്നു. സുകുമാര​െൻറ സ്കൂൾ വിദ്യാഭ്യാസം ചിറ്റൂരിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.