കാവപ്പുരയിൽ കാർഡിയോളജി ക്യാമ്പ് ഇന്ന്

വൈലത്തൂർ: ആദൃശ്ശേരി കാവപ്പുര മഖ്ദൂമിയ ഇസ്‌ലാമിക് കോംപ്ലക്സി​െൻറ ദശ വാർഷികത്തി​െൻറ മുന്നോടിയായി സൗജന്യ മെഗാ കാർഡിയോളജി ക്യാമ്പും ആരോഗ്യ ബോധവത്കരണവും ഞായറാഴ്ച കാവപ്പുര മഖ്ദൂമിയ കാമ്പസിൽ നടക്കും. കോട്ടക്കൽ ആസ്റ്റർ മിംസിലെ കാർഡിയോളജിസ്റ്റ് ഡോക്ടർ സുഹൈൽ മുഹമ്മദ് നേതൃത്വം നൽകും. വൈദ്യ പരിശോധന, മരുന്ന് വിതരണം, ഇ.സി.ജി, പ്രമേഹ നിർണയം എന്നിവ സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ ഒരുമണി വരെയാണ് പരിപാടി. സയ്യിദ് ജലാലുദ്ദീൻ അസ്ഹരി, ഒ. മുഹമ്മദ്, റഫീഖ് വൈലത്തൂർ, ലിയാഖത്തലി, ഷാജി എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.