അധ്യാപകർ നവവിജ്ഞാനീയങ്ങളുടെ ഉപാസകരാകണം ^സാദിഖലി ശിഹാബ് തങ്ങൾ

അധ്യാപകർ നവവിജ്ഞാനീയങ്ങളുടെ ഉപാസകരാകണം -സാദിഖലി ശിഹാബ് തങ്ങൾ കണ്ണൂർ: ചരിത്രബോധം, സംതൃപ്ത അധ്യാപനം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എട്ടാമത് സംസ്ഥാനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. അധ്യാപകർ നവവിജ്ഞാനീയങ്ങളുടെ ഉപാസകരാകണമെന്ന് അദ്ദേഹം പറഞ്ഞു. മുൻ എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. സി.കെ.സി.ടി സംസ്ഥാന പ്രസിഡൻറ് ഡോ. സൈനുൽ ആബിദ് കോട്ട അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ല പ്രസിഡൻറ് പി. കുഞ്ഞുമുഹമ്മദ്, വി.പി. വമ്പൻ, അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. ടി.പി.ബി. കാസിം, മഹമൂദ് അള്ളാംകുളം, ഇഖ്ബാൽ കോയിപ്ര, പ്രഫ. പാമ്പള്ളി മഹമൂദ്, പ്രഫ. പി.എം. സലാഹുദ്ദീൻ, കെ. ഇസ്മാഇൗൽ, കെ.വി.ടി. മുസ്തഫ, സി. അബ്ദുൽ അസീസ്, സി.കെ.സി.ടി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ഷഹദ് ബിൻ അലി, സംസ്ഥാന ട്രഷറർ ഡോ. ഡി. റെജികുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ഇ. അഹമ്മദ് മെമ്മോറിയൽ എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സർവിസിൽനിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും നടത്തി. ചരിത്രസമ്മേളനം അറക്കൽ കൊട്ടാരത്തിൽ ആദിരാജ മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്തു. സമ്മേളനം ഞായറാഴ്ച സമാപിക്കും. രാവിലെ 10ന് ശിക്ഷക് സദനിൽ വനിത സമ്മേളനം മനുഷ്യാവകാശപ്രവർത്തക ശബ്നം ഹശ്മി ഉദ്ഘാടനംചെയ്യും. giri02 കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) എട്ടാമത് സംസ്ഥാനസമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.