റോഡ് തകര്‍ന്ന്​ യാത്ര ദുഷ്​കരം

കാളികാവ്: പള്ളിശ്ശേരി-അമ്പലക്കടവ് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമാവുന്നു. പഞ്ചായത്തിലെ അമ്പലക്കടവ് പ്രദേശത്തിന് പുറംനാടുകളുമായി ബന്ധപ്പെടാനുള്ള റോഡാണ് തകര്‍ന്ന് കിടക്കുന്നത്. അമ്പലക്കടവിനും പള്ളിശ്ശേരിക്കുമിടയില്‍ അര കിലോമീറ്റര്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പറയുന്നു. പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളുടെ അതിര്‍ത്തിയിലാണ് റോഡ്. വശങ്ങളിലെ ചാല് അടഞ്ഞ് കിടക്കുകയാണ്. അതോടെ മഴയായാല്‍ റോഡില്‍ വെള്ളം കയറുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.