14,063 കോടി രൂപയുടെ വായ്പ വിതരണം ചെയ്യും; ഡി.സി.പി പ്രകാശനം ചെയ്തു

പാലക്കാട്: പുതിയ സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 14,063 കോടി രൂപയുടെ വായ്പ വിതരണം ചെയ്യുമെന്ന് ഡിസ്ട്രിക്ട് െക്രഡിറ്റ് പ്ലാൻ (ഡി.സി.പി). പാലക്കാടി‍​െൻറ കാർഷിക പ്രാധാന്യം ഉൾക്കൊണ്ട് 4,788 കോടി രൂപ കാർഷിക വായ്പയായി നൽകണമെന്ന് ഡി.സി.പിയിൽ പറയുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കാർഷിക വായ്പയിൽ 13 ശമാനത്തി‍​െൻറ വർധനയാണ് വരുത്തിയിരിക്കുന്നത്. ബാങ്കിങ് അവലോകന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരിയാണ് ഡിസ്ട്രിക്ട് ക്രഡിറ്റ് പ്ലാൻ പ്രകാശനം ചെയ്തത്. എന്നാൽ, കാർഷിക വായ്പ വിതരണത്തിലെ അപാകതയെക്കുറിച്ചുള്ള വിമർശനവും ബാങ്കിങ് അവലോകന യോഗത്തിൽ ഉയർന്നു. ജില്ലയിലെ ബാങ്കുകൾ കാർഷിക വായ്പ വിതരണം ചെയ്യുന്നതിൽ ലക്ഷ്യം പൂർത്തീകരിക്കുന്നുണ്ടെങ്കിലും സ്വർണം ഈട് വാങ്ങിക്കൊണ്ടുള്ള കാർഷിക വായ്പയാണ് പ്രധാനമായും നൽകുന്നത്. ഇത് കർഷകരിൽ എത്രപേരിലേക്ക് എത്തുന്നുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്നും മൊത്തം കാർഷിക വായ്പയുടെ 80 ശതമാനവും ഇപ്രകാരമാണെന്നുള്ള വിമർശനവും ബാങ്കിങ് അവലോകന യോഗത്തിൽ ഉയർന്നു. ചെറുകിട ജലസേചന പദ്ധതികൾ ഉൾെപ്പടെയുള്ള കാർഷിക പ്രവൃത്തികൾക്ക് നൽകുന്ന വായ്പ തുക താരതമ്യേന വളരെ കുറവാണ് ബാങ്കുകൾ നൽകുന്നത്. ജില്ലയിലെ മൊത്തം ബാങ്കുകളുടെ കരുതൽ ധനശേഖരം 2017 ഡിസംബർ 31 വരെയുള്ള കാലയളവിൽ മൂന്ന് ശതമാനം വർധനയിൽ 30,586 കോടിയാണെന്ന് ഈ സാമ്പത്തിക വർഷത്തെ മൂന്നാമത്തെ ജില്ലതല ബാങ്കിങ് അവലോകനയോഗം വിലയിരുത്തി. കാർഷികമേഖക്ക് 4,765 കോടിയും വ്യവസായ മേഖലക്കായി 2,543 കോടിയും മറ്റ് മുൻഗണന മേഖലകളിലേക്ക് 1,510 കോടിയും വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിൽ മുൻഗണന വിതരണത്തിനായി 8,818 കോടിയുടെ വിതരണം നടത്തി. വിദ്യാഭ്യാസ വായ്പയായി 136 കോടി വിതരണം ചെയ്തു. കഴിഞ്ഞ മൂന്നുമാസ കാലയളവിൽ കിസാൻ െക്രഡിറ്റ് കാർഡുകൾ മുഖേന കർഷകർക്ക് 719 കോടി നൽകി. മുദ്ര ലോൺ വിഭാഗത്തിൽ 7022 അപേക്ഷകളിലൂടെ 8,410 കോടി അനുവദിച്ചു. യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ലീഡ് ഡിസ്ട്രിക്ട് ഓഫിസർ വി. ജയരാജ്, നബാർഡ് ഡി.ഡി.എം രമേഷ് വേണുഗോപാൽ, കനറ ബാങ്ക് അസി. ജനറൽ മാനേജർ കെ.എ. സിന്ധു, ജില്ല ലീഡ് ബാങ്ക് മാനേജർ പി.ജെ. സാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.