ലൈറ്റ് ആൻഡ്​ സൗണ്ട് കലക്​ടറേറ്റ് ധര്‍ണ 20ന്

പാലക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ 20ന് രാവിലെ 11ന് ജില്ല കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാത്രി 10ന് ശേഷം ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കരുതെന്നാണ് നിയമം. എന്നാല്‍, പൊലീസുകാര്‍ വിവേചനപരമായാണ് ഇതില്‍ ഇടപെടുന്നത്. ഒരേ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തന്നെ രാത്രി കൃത്യം 10ന് തന്നെ പരിപാടികള്‍ അവസാനിപ്പിക്കാന്‍ ഇടപെടുന്ന പൊലീസ്, ചിലയിടങ്ങളില്‍ രാത്രി രണ്ടുമണിയായാലും ഒരു എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല, 10ന് ശേഷം പരിപാടി നടന്നാല്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കാതെ മൈക്ക് സെറ്റുകാര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്. ഈ മേഖലയെ തകര്‍ക്കുന്ന നിയമങ്ങളും ഇടപെടലുകളുമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി രവി പുഴക്കല്‍, ജില്ല പ്രസിഡൻറ് സി. ആദിത്യദാസ്, സെക്രട്ടറി രവീന്ദ്രന്‍ അത്തിമണല്‍, സഈദ് ഇബ്രാഹിം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.