കമ്പ്യൂട്ടര്‍ സയന്‍സ് ടെക്‌നിക്കല്‍ കലോത്സവത്തിന് കാലിക്കറ്റിൽ തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠന വകുപ്പും കമ്പ്യൂട്ടര്‍ സയന്‍സ്-ഐ.ടി പഠനകേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന 'ഇന്‍സൈറ്റ് 2കെ18' ടെക്‌നിക്കല്‍ കലോത്സവത്തിന് തുടക്കമായി. കമ്പ്യൂട്ടര്‍ വിദഗ്ധനും കേരള സര്‍വകലാശാല ബയോ ഇന്‍ഫര്‍മാറ്റിക് സ​െൻറർ അധ്യാപകനുമായ ഡോ. അച്യുത് ശങ്കര്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സിനും റൊബോട്ടിക്‌സിനും ഊന്നല്‍ നല്‍കിയുള്ള കലോത്സവത്തില്‍ സര്‍വകലാശാല കേന്ദ്രങ്ങളില്‍നിന്ന് സംസ്ഥാനത്തെ വിവിധ കോളജുകളില്‍ നിന്നുമായി നാലായിരത്തോളം കമ്പ്യൂട്ടര്‍ സയന്‍സ്-ഐ.ടി വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു. പി.ടി. സുനില്‍, ഡോ. പി.ടി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച ഫര്‍ദാന്‍ ഫാദി എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ചടങ്ങില്‍ അനുമോദിച്ചു. ഡോ. വി.എല്‍. ലജീഷ് സ്വാഗതവും അബ്ദുല്‍ ബാസിത് നന്ദിയും പറഞ്ഞു. ഫ്ലാഷ്മി, ലൂട്ട് ആൻഡ് സ്‌കൂട്ട്, വെബ്പ്രണ്വര്‍, പാപ്ട്രസ് പ്രസ​െൻറാ, ടെക്‌നോവ വീത്രി തുടങ്ങിയ വിവിധ പരിപാടികള്‍ കാമ്പസിലെ വിവിധ വേദികളിലായി നടക്കുന്നു. 'ഇന്‍സൈറ്റ് 2കെ18' മാര്‍ച്ച് 17ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.