മലബാറിലെ ആദ്യ നെല്ല് മ്യൂസിയം പടിഞ്ഞാറ്റുമുറി ബി.എഡ് കേന്ദ്രത്തില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്സിറ്റിയുടെ ആദ്യ നെല്ല് മ്യൂസിയം മലപ്പുറം പടിഞ്ഞാറ്റുമുറി ബി.എഡ് കേന്ദ്രത്തില്‍ ഒരുങ്ങുന്നു. മണ്‍മറയുന്നവ ഉള്‍പ്പെടെ ലോകത്തി​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നെല്‍വിത്തുകളാണ് ഇവിടെ ശേഖരിച്ച് പ്രദര്‍ശിപ്പിക്കുന്നത്. മ്യൂസിയത്തി​െൻറ ഉദ്ഘാടനം മാര്‍ച്ച് 27ന് വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. കൂട്ടിലങ്ങാടി കൃഷിഭവന്‍ നല്‍കിയ ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് നെല്ല് മ്യൂസിയം ഒരുങ്ങുന്നത്. കാര്‍ഷിക ഉപകരണങ്ങളായ ഏത്തക്കൊട്ട, കലപ്പ, ഉറി, കുന്താണി, വെള്ളിക്കോല്‍ തുടങ്ങിയവ ഉൾപ്പെട്ട പൈതൃക കലവറ നേരത്തെ ഇവിടെയുണ്ട്. വിവിധതരം ശിലകള്‍, വേര് ശില്‍പങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.