സി.പി.എം നേതാവി​െൻറ വീട്ടുചുമരിൽ മുസ്​ലിം ലീഗ്​ എ​െന്നഴുതിയെന്ന്​ പരാതി

താനൂർ: സി.പി.എം താനൂർ തീരദേശ ലോക്കൽ കമ്മിറ്റി അംഗം പാട്ടാരകത്ത് ഹംസ കുട്ടിയുടെ വീടി​െൻറ ചുമരിൽ മുസ്ലിം ലീഗ് എെന്നഴുതിയതായി പരാതി. പച്ച പെയിൻറ് ഉപയോഗിച്ച് വീടി​െൻറ പല ഭാഗങ്ങളിലാണ് എഴുതിയിട്ടുള്ളത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാവിലെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവര്യപ്പെട്ടു. താനൂരിൽ പൊലീസ് ജീപ്പിന് നേരെ ആക്രമണം; നാലു പേർ അറസ്റ്റിൽ താനൂർ: റോഡിൽ പെയിൻറടിക്കുന്നത് ചോദ്യം ചെയ്ത പൊലീസിന് നേരെ അക്രമം. പൊലീസ് വാഹനത്തി​െൻറ ചില്ല് തകർന്നു. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെ ഫാറൂഖ് പള്ളിക്ക് സമീപമാണ് സംഭവം. മാമൂഞ്ഞി​െൻറ പുരക്കൽ സഹീർ (23) പാട്ടിശ്ശേരി ഹബീബ് (26), കുഞ്ഞായി​െൻറ പുരക്കൽ മുഹമ്മദ് ഫാദിൽ (24), കോയാമു​െൻറ പുരക്കൽ ഇസ്മായിൽ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരും ലീഗ് പ്രവർത്തകരാണ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയുന്ന 50ഓളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത നാലു പേരെയും കോടതിയിൽ ഹാജരാക്കി. താനൂർ തീരം വീണ്ടും കലുഷിതമാക്കാൻ നീക്കമെന്ന് ആശങ്ക താനൂർ: സമാധാനാന്തരീക്ഷം തിരിച്ചുപിടിച്ച താനൂർ തീരമേഖല വീണ്ടും കലുഷിതമാക്കാൻ നീക്കം നടക്കുന്നതായി പ്രദേശവാസികൾക്ക് ആശങ്ക. ലീഗ് ഓഫിസിന് പെയിൻറടിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ എന്നെഴുതിയതും സി.പി.എം നേതാവി​െൻറ വീടി​െൻറ ചുമരിൽ മുസ്ലിം ലീഗ് എെന്നഴുതിയതും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമാെണന്നാണ് നാട്ടുകാർ ഭയക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഒട്ടുപുറം, ആൽബസാർ, ചാപ്പപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ അരങ്ങേറിയ രാഷ്ട്രീയ സംഘർഷത്തി​െൻറ മുറിവുണങ്ങും മുമ്പാണ് വീണ്ടും സംഘർഷത്തിന് വഴിയൊരുക്കുന്ന നീക്കങ്ങളുണ്ടാകുന്നത്. തീരമേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളിൽ ഇരകളാകുന്നത് സാധാരണക്കാരാണ്. കഴിഞ്ഞ മാർച്ചിൽ ഒരാഴ്ച നീണ്ട സംഘർഷത്തിൽ തീരമേഖലയിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. നിരവധി വീടുകൾ തകരുകയും വാഹനങ്ങളും തൊഴിൽ ഉപകരണങ്ങളും നശിക്കുകയും ചെയ്തു. നിരവധി നിരപരാധികെളയാണ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ നേതാക്കളാകെട്ട, ആരെയും തിരിഞ്ഞ് നോക്കാൻ പോലും തയാറായില്ല. ജീവിതം തിരിച്ചുപിടിക്കുന്നതിനിടെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ അരങ്ങേറുന്നത്. പ്രദേശത്ത് സമാധാനം സ്ഥാപിക്കേണ്ടതിന് പകരം പരസ്പരം പ്രകോപനം സൃഷ്ടിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ തയാറെടുക്കുന്നതെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. സംഭവങ്ങൾ തള്ളി പറയാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകുന്നുമില്ല. തീരമേഖലയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.