'ദേശീയപാത വികസനം; അശാസ്ത്രീയ അലൈമെൻറ് മാറ്റണം'

തിരൂരങ്ങാടി: ദേശീയപാത വികസനത്തിനുള്ള അശാസ്ത്രീയ അലൈമ​െൻറ് മാറ്റണമെന്ന് നഗരസഭ മുസ്ലിം യൂത്ത് ലീഗ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികള്‍, ഖബർസ്ഥാനുകള്‍, മദ്റസകള്‍ എന്നിവ കൈയേറാനുള്ള നീക്കം ഉപേക്ഷിക്കണം. സ്ഥലവും വീടും ഇല്ലാത്തവരെ കുടിയിറക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഖബർസ്ഥാനും വീടുകളും സംരക്ഷിക്കാൻ പ്രദേശത്തുകാർ നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് പിന്തുണ നൽകാനും അധികൃതർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുസ്സലാം, അനീസ് കൂരിയാടന്‍, റിയാസ് തോട്ടുങ്ങല്‍, കെ. മുഈനുല്‍ ഇസ്ലാം, ഒള്ളക്കന്‍ സാദിഖ്, അയ്യൂബ് തലാപ്പില്‍, പി.കെ. സര്‍ഫാസ്, എം.എന്‍. റഷീദ്, ഷിഹാബ് പാറേങ്ങല്‍, എന്‍.എം. അലി സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.