നവമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വനിത അംഗം പരാതി നൽകി

വെളിയങ്കോട്: വനിത ലീഗ് പൊന്നാനി മണ്ഡലം നേതാവും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് അംഗവുമായ സുഹറ കടയിലിനെതിരെ നവമാധ്യമങ്ങളിൽ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഒന്നാം വാർഡിലെ മാട്ടുമ്മൽ ലക്ഷംവീട് കോളനി റോഡി​െൻറ കോൺക്രീറ്റ് ഉറക്കുന്നതിന് മുമ്പുതന്നെ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ എഴുതുന്നത് വാർഡ് അംഗമായ സുഹറ കടയിൽ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനുശേഷമാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഒരു ശബ്‌ദ സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് വാർഡ് അംഗം പരാതി നൽകിയത്. ഇതിനുശേഷം ഫേസ്ബുക്ക് വഴി അശ്ലീല ചുവയുള്ള സന്ദേശങ്ങൾ വനിത അംഗത്തിനെതിരെ പ്രചരിപ്പിച്ചതായി കാണിച്ച് ലീഗ് നേതാവും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ കെ.കെ. ബീരാൻകുട്ടിയും ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. രണ്ടു പേരുടെയും പരാതിയിൽ സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തെ വികസന സെമിനാർ വ്യാഴാഴ്ച ചങ്ങരംകുളം ഗാലക്സി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സത്യ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സെമിനാര്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ. രാജന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. ടി. കോമളം, ഇ.വി. അബ്ദുട്ടി, അനിത, ദിനേശന്‍, സുധ, നാരായണൻ, കെ.കെ. മണികണ്ഠന്‍, സുശീല സുബ്രഹ്മണ്യൻ, റീന, വി. വിനയകുമാർ, വി.വി. കുഞ്ഞുമുഹമ്മദ്, ഉമ്മര്‍ കുളങ്ങര, വി.പി. ഏനു, കെ.കെ. സതീഷന്‍, പി. മുനീഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പെങ്കടുത്തു. കെ.വി. അബ്ദുൽ കരീം സ്വാഗതവും കെ.കെ. ബാലന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.