സി.പി.എം നേതാക്കൾ ചാലിയാർ സന്ദർശിച്ചു

അരീക്കോട്: ആൽഗൽ ബ്ലൂം പ്രതിഭാസം കാരണം നിറംമാറിയ അരീക്കോട് ഭാഗത്തെ ചാലിയാർ തീരം സി.പി.എം സംസ്ഥാന-ജില്ല നേതാക്കൾ സന്ദർശിച്ചു. അരീക്കോട് ടൗണിൽനിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നത് ചാലിയാറി​െൻറ നിറംമാറ്റത്തിന് കാരണമായെന്നും ചാലിയാർ സംരക്ഷിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്നും നേതാക്കൾ പറഞ്ഞു. ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, സംസ്ഥാന സമിതിയംഗങ്ങളായ ടി.കെ. ഹംസ, പി.പി. വാസുദേവൻ, ഏരിയ സെക്രട്ടറി കെ. ഭാസ്കരൻ, ലോക്കൽ സെക്രട്ടറി എം.ടി. മുസ്തഫ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ കെ. സാദിൽ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.