പൊന്മള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്‌

കോട്ടക്കൽ: കേരള സർക്കാർ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ പി.എച്ച്.സിയിൽ ഒ.പി വൈകീട്ട് ആറുവരെയാക്കുക, ആവശ്യമുള്ള പാരാമെഡിക്കൽ ജീവനക്കാരെ പഞ്ചായത്ത്‌ അനുവദിക്കുക, അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൊന്മള ഡി.വൈ.എഫ്.ഐ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച്‌ നടത്തി. മലപ്പുറം ഏരിയ സെക്രട്ടറി കെ. മജ്നു ഉദ്‌ഘാടനം ചെയ്തു. കെ.യു. ഇക്ബാൽ, ടി.ടി. റിയാസ് മാസ്റ്റർ, എം.ടി. ഷാജഹാൻ, കെ.പി. അജയൻ എന്നിവർ സംസാരിച്ചു. ശിഹാബ് ചാപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. ശിഹാബ് വട്ടപ്പറമ്പ് സ്വാഗതവും പ്രദീപ്‌ പൊന്മള നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.