എൻ.എച്ച് സർവേ തടയും ^ദേശീയപാത സംരക്ഷണ സമിതി

എൻ.എച്ച് സർവേ തടയും -ദേശീയപാത സംരക്ഷണ സമിതി കോട്ടക്കൽ: ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവർക്ക് പരാതി കൊടുക്കാനുള്ള സമയംപോലും അനുവദിക്കാതെ തിങ്കളാഴ്ച കുറ്റിപ്പുറത്ത് സർവേ നടത്തി കല്ലിടാനുള്ള ദേശീയപാത-റവന്യൂ അധികൃതരുടെ നീക്കം ചെറുക്കുമെന്ന് ദേശീയപാത സംരക്ഷണ സമിതി ജില്ല കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. കോട്ടക്കൽ ഗൈഡൻസ് സ​െൻററിൽ ചേർന്ന യോഗത്തിൽ ജില്ല ചെയർമാൻ ഡോ. ആസാദ് അധ്യക്ഷത വഹിച്ചു. വി.പി. ഉസ്മാൻ ഹാജി, പി.കെ. പ്രദീപ് മേനോൻ, അബുലൈസ് തേഞ്ഞിപ്പലം, സി.കെ.എ. റസാഖ്, മുനീബ് കാരക്കുന്ന്, പി.എച്ച്. ഫൈസൽ, മുജീബ് പുള്ളാട്ട്, സലാം മൂന്നിയൂർ, ടി.പി. തിലകൻ, ഇല്യാസ് വെട്ടിച്ചിറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.