താനൂർ പൊലീസിനെതിരെ സി.പി.​െഎ

മലപ്പുറം: താനൂർ പൊലീസ് സ്റ്റേഷനും സി.െഎ അലവിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സി.പി.െഎ രംഗത്ത്. സ്റ്റേഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ചും സി.െഎയുടെയും എസ്.െഎമാരുടെയും നടപടികളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സി.പി.െഎ താനൂർ മണ്ഡലം കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടതുപക്ഷത്തി​െൻറ പൊലീസ് നയങ്ങൾക്കും ജനാധിപത്യത്തിനും മനുഷ്യത്വത്തിനും വിരുദ്ധമായ കാര്യങ്ങളാണ് സ്റ്റേഷനിൽ നടക്കുന്നത്. നിരപരാധികളെയും പൊതുപ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. പൊലീസ് അതിക്രമങ്ങൾക്കെതിരെ ഇരകൾക്കും സാക്ഷികൾക്കും തെളിവ് നൽകാൻ അവസരമൊരുക്കണമെന്നും ക്രിമിനൽ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ അന്വേഷണത്തിൽ ഇടപെടാനാകാത്തവിധം പുറത്താക്കണമെന്നും സി.പി.െഎ ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ. പുരം സദാനന്ദൻ, പി. വാസു, സി.കെ. സലീം, ഇ.പി. ശിഹാബ്, പി. വിജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.