വീടുകൾ ഇനി ഹരിതാഭമാകും

മലപ്പുറം: ജില്ലയിലെ 26000ത്തിൽപരം അയല്‍ക്കൂട്ടങ്ങളെയും നാല് ലക്ഷത്തോളം അയല്‍ക്കൂട്ട കുടുംബങ്ങളെയും പങ്കാളികളാക്കി വെള്ളം, വൃത്തി, വിളവ് സന്ദേശവുമായി 'തനിമ-തനി മലപ്പുറം' ഹരിത ഭവനം കാമ്പയിനുമായി കുടുംബശ്രീ. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓരോ ഭവനവും എത്ര ശതമാനം ഹരിത ഭവനമാണെന്ന് പരിശോധന നടത്തുകയും പ്രത്യേക ഇടപെടല്‍ വഴി 2018 മേയ് 17നകം 50,000 വീടുകളെങ്കിലും ഹരിത ഭവനമാക്കി മാറ്റുകയുമാണ് തനിമ കാമ്പയി​െൻറ ലക്ഷ്യമെന്ന് ജില്ല കലക്ടർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം, ഹരിതകേരള മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. കുടുംബശ്രീ സംഘടന സംവിധാനത്തി​െൻറ സാധ്യതയും ശേഷിയും ഉപയോഗപ്പെടുത്തി ഹരിത കേരള മിഷ​െൻറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പാക്കും. ഇതിനായി ജില്ലയിലെ 26000ല്‍പരം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഞായറാഴ്ച പ്രത്യേക യോഗം ചേരുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ അയല്‍ക്കൂട്ട അംഗങ്ങള്‍ അവരുടെ പരിധിയിലെ വീടുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ആപ്ലിക്കേഷ​െൻറ സഹായത്തോടെ ഓൺലൈനായി സമര്‍പ്പിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗൺലോഡ് ചെയ്യുന്ന രീതിയില്‍ വളരെ ലളിതമായ മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കും. ശുചിത്വം, കുടിവെള്ളം, കാര്‍ഷികം, ഊര്‍ജം എന്നീ നാല് മേഖലയിലുള്ള ചോദ്യങ്ങള്‍ ചെക്ക് ലിസ്റ്റില്‍ ഉപയോഗപ്പെടുത്തി ഉത്തരം നല്‍കാവുന്ന രീതിയിലാണ് തയാറാക്കുക. മാര്‍ച്ച് 19 മുതല്‍ 25 വരെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സർവേ നടത്തും. കുടുംബശ്രീ ജില്ല മിഷ​െൻറയും ഹരിത കേരള മിഷ​െൻറയും നേതൃത്വത്തില്‍ മാർച്ച് 26 മുതല്‍ 31 വരെയാണ് ക്രോഡീകരണ പ്രവര്‍ത്തനങ്ങള്‍. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനും കാമ്പയിന്‍ സന്ദേശം താഴെ തട്ടിലേക്കെത്തിക്കുന്നതിനും ജില്ലയിലെ അയല്‍ക്കൂട്ട സെക്രട്ടറിമാർക്ക് പരിശീലനം നല്‍കുന്നുണ്ട്. 90 ശതമാനത്തിലധികം മാനദണ്ഡം പാലിച്ചാൽ ഹരിതഭവനം മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓരോ ഭവനവും എത്ര ശതമാനം ഹരിത ഭവനമാണെന്ന് പരിശോധിക്കുന്ന സർവേയുടെ ക്രോഡീകരണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 90 ശതമാനമോ അതിലധികമോ മാനദണ്ഡങ്ങൾ പാലിക്കുന്ന വീടുകളെ ഹരിതഭവനമായി പരിഗണിക്കും. ഇൗ വീടുകൾക്ക് ഹരിതഭവനമാണെതി​െൻറ സാക്ഷ്യപത്രം നൽകി സ്റ്റിക്കർ പതിക്കും. ഇവ ഹരിതഭവനമായി തുടരുന്നതിനാവശ്യമായ പ്രവര്‍ത്തനം നടത്തും. 80, 60, 40 ശതമാനം എന്നീ ക്രമത്തില്‍ മാനദണ്ഡം പാലിക്കുന്ന വീടുകളെയും തരം തിരിക്കും. ശേഷം ഇവയെയും ഹരിത ഭവനമാക്കുന്നതിനുള്ള പ്രവര്‍ത്തനം കുടുംബശ്രീ ജില്ല മിഷ​െൻറയും ഹരിത കേരള മിഷ​െൻറയും ശുചിത്വ മിഷ​െൻറയും നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ പൂര്‍ത്തിയാക്കും. ഹരിതഭവനമായി പ്രഖ്യാപിച്ച വീടുകളുടെയും തുടര്‍ പ്രവര്‍ത്തനങ്ങൾക്ക് കുടുംബശ്രീ ബാലസഭ യൂനിറ്റുകളെ ഉള്‍പ്പെടുത്തി രൂപവത്കരിക്കുന്ന സംഘം (ഗ്രീന്‍ അംബാസഡര്‍മാര്‍) നേതൃത്വം നല്‍കും. മേയ് 17ന് കുടുംബശ്രീയുടെ 20ാം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിത ഭവനങ്ങളുടെയും ഹരിത എ.ഡി.എസുകളുടെയും ഹരിത സി.ഡി.എസുകളുടെയും പ്രഖ്യാപനം നടക്കും. വാർത്തസമ്മേളനത്തില്‍ കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സി.കെ. ഹേമലത, ഹരിതകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ പി. രാജു, ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റര്‍ അജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.