കാരത്തൂർ അജ്മീർ ഉറൂസും മർക്കസ് വാർഷികവും 19 മുതൽ

തിരൂർ: ആറ് ദിവസം നീളുന്ന കാരത്തൂർ അജ്മീർ ഉറൂസിനും മർക്കസ് വാർഷികത്തിനും മാർച്ച് 19ന് തുടക്കമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ശൈഖ് ഫരീദ് ഔലിയ നഗറിൽ കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുല്ലൈലി തങ്ങൾ പതാകയുയർത്തും. സമ്മേളനം കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് ബി.പി അങ്ങാടി യാഹൂം തങ്ങൾ മഖാമിൽ സിയാറത്തിന് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളിയും രാത്രി ഏഴിന് ദിക്ർ മജ്ലിസിന് ഫസൽ ശാഹിദ് ഹസനി തങ്ങളും നേതൃത്വം നൽകും. 20ന് ഉച്ചക്ക് ഒന്നിന് സയ്യിദ് മുഹമ്മദ് മഹ്ശൂഖ് ഹുദവി പ്രഭാഷണം നടത്തും. രാത്രി ഏഴിന് മതപ്രഭാഷണം കെ.കെ.എസ്. തങ്ങൾ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 11ന് ആസിഫ് ഫൈസി അജ്മീർ ഖാജ അനുസ്മരണ പ്രഭാഷണവും രാത്രി ഏഴിന് എം.കെ. ആതവനാട് മതപ്രഭാഷണവും നടത്തും. 22ന് രാത്രി ഏഴിന് പൊതുസമ്മേളനം മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. 23ന് ഉച്ചക്ക് രണ്ടിന് മതപഠന ക്ലാസിന് മുനീർ ദാരിമി പട്ടാമ്പി നേതൃത്വം നൽകും. 24ന് 12ന് ദുആ സമ്മേളനത്തിന് ഹസ്രത്ത് മുഹമ്മദ് മുഹിയുദ്ദീൻ ഷാഹ് നേതൃത്വം നൽകും. സമാപനസമ്മേളനം മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.എം. റഫീക്ക് അഹമ്മദ്, സി. ഷംസുദ്ദീൻ, പി. കുഞ്ഞിമോൻ ഹാജി, കെ.പി. ഹബീബ് റഹ്മാൻ, കെ.പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.