പ്രാദേശിക ഭാഷകളിലെ ടിക്കറ്റുകൾ ലഭ്യമാക്കാൻ റെയിൽവേ നടപടി തുടങ്ങി

കോയമ്പത്തൂർ: യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായ, പ്രാദേശികഭാഷകളിൽ അച്ചടിച്ച ട്രെയിൻ ടിക്കറ്റുകൾ യാഥാർഥ്യമാവുന്നു. ആദ്യഘട്ടത്തിൽ അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്) വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകളാണ് പ്രാദേശിക ഭാഷകളിൽ അച്ചടിച്ചുനൽകുക. പരീക്ഷണാടിസ്ഥാനത്തിൽ കന്നട ഭാഷയിലാണ് ആദ്യമായി അച്ചടിച്ചത്. മാർച്ച് ഒന്നിന് മൈസൂരു, ബംഗളൂരു, ഹൂബ്ലി സ്റ്റേഷനുകളിലും രണ്ട് മുതൽ കർണാടകയിലെ മുഴുവൻ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കി. താമസിയാതെ തമിഴ് ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും ടിക്കറ്റുകൾ നൽകുമെന്ന് റെയിൽവേ കേന്ദ്രങ്ങൾ അറിയിച്ചു. ഇതോടൊപ്പം ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് റിസർവേഷൻ കൗണ്ടറുകളിലൂടെയും െഎ.ആർ.സി.ടി.സി വെബ്സൈറ്റ് മുഖേനയും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ മർച്ചൻറ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ചുമത്തരുതെന്ന് റെയിൽവേ ബാങ്കുകൾക്ക് നിർദേശം നൽകി. ഉത്തരവ് ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾക്ക് ബാധകമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.