നാമക്കലിൽ പ്രതിമകൾക്ക്​ കാവി പുതച്ചത്​ വിവാദമായി

കോയമ്പത്തൂർ: ദ്രാവിഡ കഴകം സ്ഥാപകൻ പെരിയാർ ഇ.വി. രാമസാമി, മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആർ, സി.എൻ. അണ്ണാദുെരെ എന്നിവരുടെ പ്രതിമകളിൽ കാവി പുതച്ച് മാലയിട്ട സംഭവം വിവാദമായി. നാമക്കൽ ടൗണിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് വിഷയം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. സ്ഥലെത്തത്തിയ പൊലീസ് കാവി തുണിയെടുത്ത് മാറ്റുകയായിരുന്നു. ഇൗയിടെ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് തിരുപ്പത്തൂരിൽ പെരിയാർ പ്രതിമ തകർത്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നതിനെ തുടർന്ന് സംഭവത്തിൽ ബി.ജെ.പി ഭാരവാഹി അറസ്റ്റിലായിരുന്നു. നാമക്കലിൽ ഇതി​െൻറ തുടർച്ചയാണ് അരങ്ങേറിയതെന്ന് പൊലീസ് സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.