വ്യത്യസ്തമായ യാത്രയയ​െപ്പാരുക്കി വിദ്യാർഥികൾ

പുത്തനത്താണി: പാലിയേറ്റിവ് പ്രവർത്തകരെ ആദരിച്ച് ലേണേഴ്സ് കോളജ് വിദ്യാർഥികൾ യാത്രയയപ്പ് ചടങ്ങ് വ്യത്യസ്തമാക്കി. ആതവനാട്, കൽപകഞ്ചേരി, തിരുനാവായ, വളവന്നൂർ പഞ്ചായത്തുകളിൽ പാലിയേറ്റിവ് പ്രവർത്തന രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തികളെയാണ് ലേണേഴ്സ് കോളജിലെ അവസാന വര്‍ഷ ബി.എ സോഷ്യോളജി വിദ്യാർഥികൾ യാത്രയയപ്പിൽ ആദരിച്ചത്. വെട്ടൻ ഹംസത്ത് മൗലവി തിരുനാവായ, കുന്നത്ത് ശറഫുദ്ദീൻ വളവന്നൂർ, കെ.പി. മുഹമ്മദ് അബ്ദുറഹ്മാൻ കൽപകഞ്ചേരി, മുഹമ്മദ് കുട്ടി ആതവനാട് എന്നിവരെയാണ് ആദരിച്ചത്. കോളജ് പ്രിൻസിപ്പൽ അബു കരുമ്പിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഹബീബ് വെട്ടൻ, ഐ.പി. ബാബു, ഷെമീം, ഋഷാദ്, അബ്ദുല്ല, സലാം, വിദ്യാർഥി പ്രതിനിധികളായ ഉമ്മർ, സ്വാലിഹ്, ആഷിഖ്, അഷറഫ്, സൈനു, സാലിയ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.