സൗജന്യ ഓൺലൈൻ സെമിനാർ നാളെ

മലപ്പുറം: ഭിന്നശേഷിയുള്ളവരുടെ സാമൂഹിക പരിരക്ഷ എന്ന വിഷയത്തിൽ മാതാപിതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും സ്പെഷൽ എജുകേറ്റർമാർക്കുമായി സൗജന്യ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. വനിത ശിശു വികസന വകുപ്പ്-ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങുമായി സഹകരിച്ച് ശനിയാഴ്ച രാവിലെ 10.30 മുതൽ 12.50 വരെ മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലാണ് സെമിനാർ. തൽസമയ വീഡിയോ സെമിനാറിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധരുമായി ഓൺലൈനിൽ നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിവരങ്ങൾക്ക് http://nidas.nish.ac.in/be-a-participant/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0483-2978888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.