കാലിക്കറ്റിലെ സ്വാശ്രയ കോളജ് ജീവനക്കാരെ പിരിച്ചുവിടില്ല

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും പിരിച്ചുവിടേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനം. കഴിഞ്ഞവർഷം കരാർ ജീവനക്കാരുടെ വേതനം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവി​െൻറ മറവിൽ മാർച്ച് 31ന് ശേഷം പിരിച്ചുവിടാൻ നീക്കമുണ്ടായിരുന്നു. ധനവകുപ്പ് ഉത്തരവ് പ്രകാരം സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങൾക്ക് പിരിച്ചുവിടൽ ബാധകമാവില്ലായിരുന്നു. ഇൗ ഉത്തരവ് നടപ്പാക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഉപസമിതിയുെട തീരുമാനവും അതായിരുന്നു. ഗ്രാൻറ് കിട്ടുന്ന അധ്യാപകരെ പിരിച്ചുവിടാനായിരുന്നു സർക്കാർ ഉത്തരവ്. സർവകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ കോളജുകൾ ഇൗ ഉത്തരവി​െൻറ കീഴിൽ വരില്ല. ഇതിനെ മറികടന്ന് പിരിച്ചുവിടൽ മെമ്മോ നൽകിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സ്വാശ്രയ കോളജ് ജീവനക്കാരുടെ പ്രശ്നങ്ങൾ സിൻഡിക്കേറ്റ് കമ്മിറ്റി പഠിക്കും. പിരിച്ചുവിടിെല്ലന്ന ഉറപ്പിനെ തുടർന്ന് സ്വാശ്രയകോളജ് അധ്യാപകരും ജീവനക്കാരും നടത്തിവന്ന സമരം അവസാനിപ്പിച്ചു. സി.എൽ.ആർ (കാഷ്വൽ ലേബറർ) തൊഴിലാളികളെ പ്യൂൺ-വാച്ച്മാൻ തസ്തികയിേലക്ക് നിയമിക്കുന്നതിനുള്ള റാങ്ക് പട്ടിക ചോർന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടത്തും. വകുപ്പുതല അന്വേഷണം നടത്താെമന്ന പൊലീസ് സൂപ്രണ്ടി​െൻറ റിപ്പോർട്ടിനെ തുടർന്നാണ് സിൻഡിക്കേറ്റി​െൻറ തീരുമാനം. ഇതിനായി അന്വേഷണ കമ്മിറ്റിയും രുപവത്കരിച്ചു. കെ.കെ. ഹനീഫക്കാണ് അന്വേഷണ ചുമതല. 2016 ജൂണിലായിരുന്നു പട്ടിക ചോർന്നത്. ഉദ്യോഗാർഥിയുടെ പേര്, റാങ്ക് നമ്പർ, ജാതി, അഭിമുഖത്തിൽ ലഭിച്ച മാർക്ക് എന്നിവയായിരുന്നു ചോർന്നത്. കോടതി വിലക്കിയ പട്ടിക പുറത്തുവന്നതിനെതിരെ ഇടത് അനുകൂല എംേപ്ലായിസ് യൂനിയൻ ശക്തമായ പ്രതിഷേധവുമായി അന്ന് രംഗത്തെത്തിയിരുന്നു. മാർച്ച് 31ന് സാമ്പത്തികവർഷം തീരാനിരിെക്ക, പ്ലാൻഫണ്ട് ചെലവഴിക്കുന്നതിലുള്ള മെല്ലെപ്പോക്കും സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയായി. പദ്ധതി നിർവഹണം വൈകുന്നത് ഗൗരവപരമായി അന്വേഷിക്കാൻ കമ്മിറ്റിയെ നിേയാഗിച്ചു. ഫിനാൻസ് കമ്മിറ്റി കൺവീനർ പ്രഫ. ആർ. ബിന്ദുവിനാണ് ചുമതല. മുൻ സിൻഡിേക്കറ്റ് യോഗങ്ങളിലും ഇതേ വിഷയം ചർച്ചയായിരുന്നെങ്കിലും പ്ലാൻഫണ്ട് ചെലവഴിക്കൽ വൈകുകയായിരുന്നു. 400ലേറെ അജണ്ടകൾ പൂർത്തീകരിക്കാത്തിനാൽ വെള്ളിയാഴ്ചയും യോഗം തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.