ചീക്കോട്​: മൂന്ന്​ പഞ്ചായത്തുകളിലേക്ക്​ താൽക്കാലികമായി വെള്ളമെത്തിക്കും

ബാക്കി ഇടങ്ങളിൽ ഇത്തവണയും വെള്ളം കിട്ടില്ല കൊണ്ടോട്ടി: കൊണ്ടോട്ടി, ഏറനാട്, ബേപ്പൂർ മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വെള്ളം എത്തിക്കുന്നതിനായി ആരംഭിച്ച ചീക്കോട് പദ്ധതിയിൽനിന്ന് ഇത്തവണയും വെള്ളം കിട്ടില്ല. 2016 െഫബ്രുവരിയിലാണ് ആദ്യഘട്ടത്തി​െൻറ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചത്. ഉദ്ഘാടനത്തിന് ശേഷമുള്ള കടുത്ത ക്ഷാമം അനുഭവപ്പെട്ട കഴിഞ്ഞ രണ്ട് വേനൽക്കാലത്തും പദ്ധതിയിൽനിന്ന് വെള്ളം എത്തിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ വാഴയൂർ, ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിൽ ഉടൻ വിതരണം െചയ്യാനാണ് തീരുമാനം. മൂന്ന് സ്ഥലങ്ങളിലും വീടുകളിലേക്ക് പൈപ്പ് ലൈൻ സ്ഥാപിച്ച സ്ഥലങ്ങളിൽ താൽക്കാലികമായി വെള്ളം നൽകും. ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം കൊണ്ടോട്ടി നഗരസഭ, പുളിക്കൽ പഞ്ചായത്ത് ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത്തവണയും വെള്ളം ലഭിക്കില്ല. കൊണ്ടോട്ടി നഗരസഭയിൽ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് കഴിഞ്ഞ വർഷം മേയ് 10ന് ധന, ജല വിഭവ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. കിഫ്ബിയിൽനിന്ന് 61.40 കോടി രൂപ അനുവദിക്കാമെന്നാണ് മന്ത്രി തോമസ് െഎസക്ക് അറിയിച്ചത്. എന്നാൽ, നഗരസഭ പരിധിയിൽ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വാട്ടർ അതോറിറ്റി തടസ്സം ഉന്നയിച്ചിരിക്കുകയാണ്. ഇതോടെ കഴിഞ്ഞ വർഷം തീരുമാനിച്ച പദ്ധതിയും വെള്ളത്തിലായി. അതേസമയം, കരിപ്പൂർ വിമാനത്താവളത്തിലേക്ക് വ്യാവസായികാടിസ്ഥാനത്തിൽ വെള്ളം എത്തിക്കുന്നതിന് വാട്ടർ അതോറിറ്റി പ്രത്യേക താൽപര്യമാണ് കാണിക്കുന്നത്. ഇതിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കൊണ്ടോട്ടി നഗരസഭയും പുളിക്കൽ പഞ്ചായത്തും അനുമതി നൽകിയിട്ടില്ല. പ്രാദേശികമായി വെള്ളം നൽകിയതിന് ശേഷം മാത്രം കരിപ്പൂരിലേക്ക് നൽകിയാൽ മതിയെന്നാണ് ഇവരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.