ഇ പോസ്​ മെഷീൻ: ഏകദിന പരിശീലനം 23ന്

തിരൂരങ്ങാടി: താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ ഉടൻ നടപ്പാക്കുന്നു. ഇതി​െൻറ ഭാഗമായി റേഷൻ കട ഉടമകൾക്കുള്ള ഏകദിന പരിശീലനം 23ന് ചെമ്മാട് മിനി സിവിൽ സ്റ്റേഷനിൽ നടക്കും. താലൂക്കിന് കീഴിൽ 152 റേഷൻ കടകളുണ്ട്. മെഷീൻ പരിചയപ്പെടുത്തൽ, ഉപയോഗക്രമം തുടങ്ങിയവയിൽ വിദഗ്ധരടങ്ങുന്ന സംഘം ക്ലാസ് നയിക്കും. റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളുടെ വിപണനം സുതാര്യമാക്കുന്നതിന് വേണ്ടിയാണ് ഇ പോസ് മെഷീൻ സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.