കാണാതായ യുവാവി​െൻറ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം: നടുക്കം മാറാതെ കടവല്ലൂര്‍

ചങ്ങരംകുളം: കാണാതായ യുവാവി​െൻറ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കടവല്ലൂര്‍ സ്വദേശിയും എസ്.ഡി.പി.െഎ പ്രവർത്തകനുമായ സഫീറി​െൻറ (26) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ കിണറ്റിൽ കണ്ടെത്തിയത്. മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അതിർത്തി പ്രദേശമായ കടവല്ലൂരില്‍നിന്നാണ് ശനിയാഴ്ച സഫീറിനെ കാണാതായത്. രാത്രി വീട്ടിൽനിന്ന് പുറത്തിറങ്ങിയ സഫീറി​െൻറ മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകളാണ് ദുരൂഹതയുയർത്തുന്നത്. തലക്കേറ്റ അടിയാണ് മരണകാരണമെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ പൊലീസിൽ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. രാത്രി 12 വരെ മൊബൈൽ ഫോണില്‍ സംസാരിക്കുന്നത് കണ്ടവരുണ്ട്. അബദ്ധത്തില്‍ കിണറ്റില്‍ വീണതാവാന്‍ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍പോലും കിണറ്റില്‍നിന്ന് കയറാനുള്ള സാഹചര്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എസ്.ഡി.പി.െഎ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഷമീർ, മജീദ് കടവല്ലൂർ, സൈഫുദ്ദീൻ തങ്ങൾ, റാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.