ബിരുദ പരീക്ഷയിലെ കൂട്ടത്തോൽവി: കൂടുതൽ പരാതികളുമായി വിദ്യാർഥികൾ

തേഞ്ഞിപ്പലം: ബിരുദപരീക്ഷയിൽ മഞ്ചേരി എൻ.എസ്.എസ് കോളജിലെ കൂട്ടത്തോൽവിക്ക് പിന്നാലെ പരാതികളുമായി നിരവധി വിദ്യാർഥികൾ പരാതിയുമായി രംഗത്ത്. മാർച്ച് ഒമ്പതിന് ഫലം പ്രസിദ്ധീകരിച്ച കാലിക്കറ്റ് സർവകലാശാല ബി.എസ്സി കെമിസ്ട്രിയുടെ കോംപ്ലിമ​െൻററി വിഷയമായ മാത്സ് പരീക്ഷയിലാണ് കൂട്ടത്തോൽവി. ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥിനികൾ സർവകലാശാല അധികൃതർക്ക് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. മഞ്ചേരി എൻ.എസ്.എസ് കോളജിൽ പരീക്ഷയെഴുതിയ 23ൽ 12 പേർ പൂർണമായും പരാജയപ്പെട്ടതായിരുന്നു ഇത്. പിന്നാലെയാണ് മറ്റൊരു കോളജിലെ വിദ്യാർഥികളുടെയും പരാതികൾ ലഭിച്ചത്. കൂട്ടത്തോൽവി അന്വേഷിക്കണമെന്നും മൂല്യനിർണയത്തിലെ അശ്രദ്ധയാണ് കാരണമെന്നുമാണ് പരാതി. ഫലം പ്രസിദ്ധീകരിച്ച വിദൂര വിദ്യാഭ്യാസവിഭാഗം എം.കോം പരീക്ഷയിലും കൂട്ടത്തോൽവിയുണ്ടെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ചേളന്നൂർ എസ്.എൻ കോളജ് കേന്ദ്രമായി പരീക്ഷയെഴുതിയ വിദ്യാർഥികളാണ് കൂട്ടത്തോടെ പരാജയപ്പെട്ടതായി പരാതിയുള്ളത്. മാർക്ക് തീരെയില്ലാത്തവർക്ക് കൂടുതൽ മാർക്കും കൂടുതലുള്ളവർക്ക് കുറഞ്ഞ മാർക്കും രേഖപ്പെടുത്തിയതായാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.