മെഡിക്കൽ കോളജ് നേ​ത്രവിഭാഗം തിയറ്റർ രണ്ടുമാസം ​അടച്ചിടും

മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നേത്രവിഭാഗം ശസ്ത്രക്രിയ തിയറ്റർ അറ്റകുറ്റപ്പണികൾക്കായി രണ്ടുമാസം അടച്ചിടാൻ തീരുമാനം. മാർച്ച് 17 മുതൽ അടച്ചിടുകയാണെന്നും ഈ കാലയളവിൽ ശസ്ത്രക്രിയകൾ നടക്കില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ അറിയിച്ചു. അതേസമയം, ജില്ലയിൽ സർക്കാർ മേഖലയിലെ നേത്രരോഗ ചികിത്സക്കുള്ള മുഖ്യ ആശ്രയകേന്ദ്രം അടച്ചിടുന്നത് രോഗികളെ ദുരിതത്തിലാക്കുമെന്ന് പരാതിയുയർന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 12 തിയറ്ററുകൾ പ്രവർത്തിക്കാൻ സൗകര്യമുള്ള തിയറ്റർ കോംപ്ലക്സുണ്ട്. വേണ്ടത്ര ഒരുക്കം നടത്തി ചെറിയ ശസ്ത്രക്രിയകൾക്ക് നിലവിലെ തിയറ്റർ കോംപ്ലക്സിൽ സൗകര്യമൊരുക്കിവേണം തിയറ്റർ അടച്ചിടാനെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണ് വിഭാഗത്തിൽ മതിയായ ഡോക്ടർമാരുള്ളതിനാൽ തിയറ്റർ സംവിധാനമില്ലെങ്കിൽ സേവനം ലഭിക്കില്ല. മൂന്നുമാസം മുമ്പാണ് ആശുപത്രിയിലെ പ്രധാന തിയറ്റർ കോംപ്ലക്സ് അറ്റകുറ്റപ്പണിക്കായി ഏതാനും ആഴ്ചത്തേക്കെന്ന് പറഞ്ഞ് പൂർണമായും അടച്ചിട്ടത്. രണ്ടുമാസം പൂർത്തിയായിട്ടും തുറക്കാൻ ശ്രമമുണ്ടായില്ല. പിന്നീട്, സമരം നടത്തിയ ശേഷമാണ് തുറക്കാൻ നടപടിയായത്. കണ്ണുവിഭാഗം ശസ്ത്രക്രിയകൾ അടിയന്തരമല്ലാത്തതിനാൽ ബദൽസംവിധാനം ഒരുക്കേെണ്ടന്നും അവ വേറിട്ട് നടത്തേണ്ടതാണെന്നതിനാൽ തിയറ്റർ കോംപ്ലക്സിൽ താൽക്കാലിക സൗകര്യം ഒരുക്കാൻ സാധിക്കില്ലെന്നും സൂപ്രണ്ട് പറഞ്ഞു. താൽക്കാലിക സംവിധാനം ഒരുക്കിയാൽ അണുബാധ സാധ്യത കൂടുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.