കൊശമറ്റം ഫിനാൻസ്​ സ്​ഥാപനങ്ങളിൽ റെയ്​ഡ്​

കോയമ്പത്തൂർ: നഗരത്തിലെ കൊശമറ്റം ഫിനാൻസ് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് അധികൃതർ റെയ്ഡ് നടത്തി. ബുധനാഴ്ച രാവിലെ മുതൽ റെയിൽവേ സ്റ്റേഷൻ, കൗണ്ടംപാളയം, ഒപ്പനക്കാരവീഥി, ക്രോസ്കട്ട് റോഡ് എന്നിവിടങ്ങളിലെ ശാഖകളിലാണ് പരിശോധന നടന്നത്. മൂന്നുപേർ വീതമുള്ള ഉദ്യോഗസ്ഥ സംഘമാണ് നേതൃത്വം നൽകിയത്. നഗരത്തിൽ ബിഗ്ബസാർ വീഥിയിലെ ശെൽവപുരം വിമലി​െൻറ ഉടമസ്ഥതയിലുള്ള 'ശ്രീനിധി ഗോൾഡ്' ജ്വല്ലറികളിലും വീടുകളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയുടെ തുടർച്ചയായാണിതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. നോട്ട് നിരോധന കാലയളവിൽ വിമലി​െൻറ ബാങ്ക് അക്കൗണ്ടുകളിൽ വൻതുകകളുടെ ഇടപാട് നടന്നിരുന്നു. വിമൽ ഉൾപ്പെടെ ജ്വല്ലറി ഉടമകൾക്കും മറ്റും കൊശമറ്റം ഫിനാൻസ് സ്ഥാപനങ്ങളുമായി ഇടപാടുണ്ടായിരുന്നതായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നും ഇവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.