വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ കുത്തിവെപ്പ് വൈകി

വേങ്ങര: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബുധനാഴ്ച പ്രതിരോധ കുത്തിവെപ്പ് ഒന്നര മണിക്കൂറോളം വൈകി. പ്രതിരോധ കുത്തിവെപ്പിനുള്ള ഉപകരണങ്ങള്‍ ആര് ഇമ്മ്യൂണൈസേഷന്‍ ചെയ്യും എന്നതിനെ ചൊല്ലി ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കുത്തിവെപ്പ് വൈകാന്‍ കാരണം. നഴ്‌സിങ് അസിസ്റ്റൻറുമാരും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരും തമ്മിലായിരുന്നു പ്രശ്‌നം. 2009ല്‍ നല്‍കിയ വിവരാവകാശ മറുപടി പ്രകാരം തങ്ങൾക്കല്ല ഈ ജോലിയെന്നും ചൊവ്വാഴ്ച ആശുപത്രിയില്‍ മറ്റ് അധിക ജോലികളുണ്ടായിരുന്നെന്നും നഴ്‌സിങ് അസിസ്റ്റൻറുമാര്‍ പറഞ്ഞു. നഴ്‌സിങ് അസിസ്റ്റൻറുമാർക്കാണ് ചുമതലയെന്ന് മെഡിക്കല്‍ ഓഫിസര്‍ ഉത്തരവ് നല്‍കിയതോടെയാണ് പ്രശ്നം തീർന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.