സ്തനാർബുദ രഹിത മലപ്പുറം കാമ്പയിൻ സമാപിച്ചു

തേഞ്ഞിപ്പലം: ജില്ല പഞ്ചായത്തി​െൻറ 'സ്തനാർബുദ രഹിത മലപ്പുറം' സാമൂഹിക അർബുദ രജിസ്റ്റർ തയാറാക്കൽ പദ്ധതിയുടെ ഭാഗമായി നടന്ന ബ്ലോക്ക്, പഞ്ചായത്ത്, തല സ്തനാർബുദ പ്രതിരോധ പഠന പരിശീലന കാമ്പയിൻ സമാപിച്ചു. തേഞ്ഞിപ്പലം കമ്യൂണിറ്റി ഹാളിൽ തിരൂരങ്ങാടി ബ്ലോക്ക്, പഞ്ചായത്ത് തല പരിശീലന ക്യാമ്പോടെയാണ് കാമ്പയിൻ സമാപിച്ചത്. 15 ബ്ലോക്ക് തലങ്ങളിലായി നടന്ന പരിശീലന പരിപാടിയിൽ 5000ത്തിലേറെ പേർ പങ്കെടുത്തു. ആസ്തി രജിസ്റ്റർ തയാറാക്കുന്നതി​െൻറ ഭാഗമായുള്ള സർവേ അടക്കമുള്ള രണ്ടാംഘട്ട പരിപാടി അടുത്ത മാസം ആരംഭിക്കുമെന്ന് പ്രോഗ്രാം കോ-ഓഡിനേറ്റർ സലീം കുരുവമ്പലം പറഞ്ഞു. സമാപന ക്യാമ്പ് ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന ഉദ്ഘാടനം ചെയ്തു. സലിം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. തിരുരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം അധ്യക്ഷത വഹിച്ചു. തൃശൂർ വെൽനെസ് ഫൗണ്ടേഷൻ ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി ക്ലാസടുത്തു. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫിയ റസാഖ്, ജില്ല പഞ്ചായത്ത് മെംബർ സറീന ഹസീബ്, ജില്ല മെഡിക്കൽ ഓഫിസ് ടെക്നിക്കൽ അസിസ് റ്റൻറ് യു.കെ. കൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ, സ്വിങ്ങ് ഭാരവാഹികളായ കെ.എം. നൗഷാദ്, കെ. മുഹമ്മദ്കോയ, ടി.കെ. നിഷിദ, ഷാഹിദ മുതുവല്ലൂർ, ജസീന കൊട്ടപ്പുറം, മെഡിക്കൽ ഓഫിസർ ഡോ. സരിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.