ഉള്ളതെല്ലാം കാരുണ്യവഴിയിൽ സമർപ്പിച്ച് ദമ്പതികൾ

പരപ്പനങ്ങാടി: സമ്പാദ്യവും കിടപ്പാടമടക്കമുള്ള സര്‍വസ്വവും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിന് സമര്‍പ്പിച്ച് വയോധിക ദമ്പതികൾ മാതൃകയാവുന്നു. 82കാരനായ പൂച്ചേങ്ങല്‍കുന്നത്ത് അബൂബക്കറും 65കാരിയായ ഭാര്യ ഉണിക്കണ്ടം വീട്ടില്‍ ആമിനക്കുട്ടിയുമാണ്‌ ഒരു കോടിയോളം മൂല്യമുള്ള പതിനേഴര സ​െൻറ് ഭൂമിയും വീടും ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് ദാനമായി നല്‍കിയത്. മക്കളോ സ്വന്തമായി ഒരു വരുമാനമോ ഇല്ലാത്തവരാണ് അബൂബക്കറും ഭാര്യയും. ഇരുവരും താമസിക്കുന്ന അഞ്ചേകാല്‍ സ​െൻറ് സ്ഥലവും പുരയിടവും പതിനേഴര സ​െൻറ് തെങ്ങിന്‍ തോട്ടവുമാണ് ആകെയുള്ള സമ്പാദ്യം. ഇതില്‍ പതിനേഴര സ​െൻറിലാണ് ശിഹാബ് തങ്ങള്‍ ഫൗണ്ടേഷ‍​െൻറ ആസ്ഥാന മന്ദിരം പണിയുന്നത്‌. കുറഞ്ഞ കാലംകൊണ്ട് രണ്ട് കോടിയോളം രൂപയുടെ സഹായമാണ് ഫൗണ്ടേഷന്‍ വിതരണം ചെയ്തത്. ആംബുലൻസ് സര്‍വിസ്, മെഡിക്കല്‍ ഉപകരണങ്ങൾ, മരുന്ന് വിതരണം, ആതുരാലയങ്ങള്‍ക്ക് ഫാന്‍, ബെഡ് വിതരണം എന്നിവ നടത്തിവരുന്നുണ്ട്. ഭവന നിർമാണ രംഗത്തും ഫൗണ്ടേഷ‍​െൻറ സേവനമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും നോമ്പുതുറ നടത്തിയും തെരുവിലുറങ്ങുന്നവര്‍ക്ക് ഭക്ഷണവും പുതപ്പും നല്‍കിയും ശ്രദ്ധ നേടിയിരന്നു. സെയ്തലവി കടവത്ത്, പി.എസ്.എച്ച്. തങ്ങള്‍, എം.എച്ച്. മുഹമ്മദ്‌ ഹാജി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി എന്നിവരുടെ നിയന്ത്രണത്തിലാണ് ഫൗണ്ടേഷ‍​െൻറ പ്രവര്‍ത്തനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.