കുന്തിപ്പുഴ സഫീർ വധം: മൂന്നുപേർ കൂടി അറസ്​റ്റിൽ

മണ്ണാർക്കാട്: എം.എസ്.എഫ് പ്രവർത്തകൻ കുന്തിപ്പുഴയിലെ വരോടൻ സഫീറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേരെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഒമ്പതായി. കച്ചേരിപ്പറമ്പ് മേലേപീടിയേക്കൽ സഫീർ എന്ന കൊച്ചു (28), കുന്തിപ്പുഴ നെല്ലിക്കവട്ടയിൽ മുഹമ്മദ് റഫീഖ് എന്ന റഫീഖ് (23), ബംഗ്ലാവ്പടിയിലെ പുല്ലത്ത് ഹാരിസ് (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ ഒലവക്കോട് റെയിൽവേ സ്േറ്റഷന് സമീപത്തു നിന്നാണ് പിടിയിലായത്. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിന് മുമ്പ് പരിസരം വീക്ഷിക്കുകയും അക്രമികൾ കടക്കകത്ത് കയറിയപ്പോൾ പുറത്ത് കാവൽ നിൽക്കുകയും ചെയ്തവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 25ന് രാത്രി ഒമ്പതോടെ കോടതിപ്പടിയിലെ സ്വന്തം കടയിലാണ് സഫീർ കൊല്ലപ്പെട്ടത്. കേസിൽ കുന്തിപ്പുഴ തച്ചംകുന്നൻ വീട്ടിൽ അബ്ദുൽ ബഷീർ എന്ന പൊടി ബഷീർ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടിൽ മുഹമ്മദ് ഷാർജിൻ എന്ന റിച്ചു (20), മണ്ണാർക്കാട് എം.ഇ.എസ് കോളജിന് സമീപം മുളയങ്കായിൽ വീട്ടിൽ റാഷിദ് (24), ചോമേരി ഗാർഡൻ കോലോത്തൊടി വീട്ടിൽ മുഹമ്മദ് സുബ്ഹാൻ (20), കുന്തിപ്പുഴ പാണ്ടിക്കാട്ടിൽ വീട്ടിൽ പി. അജീഷ് എന്ന അപ്പുട്ടൻ (24), ഓട്ടോ ൈഡ്രവർ കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയിൽ വീട്ടിൽ സൈഫ് അലി എന്ന സൈഫു (22) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി എൻ. മുരളീധരൻ, സി.ഐ ദീപക് കുമാർ, എസ്.ഐ റോയ് ജോർജ്ജ്, സി.പി.ഒമാരായ ഷാഫി, പ്രിൻസ്, മോഹൻദാസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.