പാലക്കാട് കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ ആധുനിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കും ^എം.പി

പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ആധുനിക കാത്തിരിപ്പ് കേന്ദ്രം നിർമിക്കും -എം.പി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട് പാലക്കാട്: പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് എം.ബി. രാജേഷ് എം.പി. സ്റ്റാൻഡിൽ യാത്രക്കാർക്ക് വെയിലേൽക്കാതെ നിൽക്കാനുള്ള സൗകര്യമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. അന്തർസംസ്ഥാന ടെർമിനലിൽ 30 ലക്ഷം രൂപ ചെലവിൽ ആധുനിക സൗകര്യത്തോടെയാണ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുക. അമ്പതോളം ഇരിപ്പിടങ്ങൾ, ബസുകളുടെ സമയക്രമം സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ഡിസ്പ്ലേ, രണ്ട് ശുചിമുറികൾ, അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള സൗകര്യം, മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയോടെയായിരിക്കും കേന്ദ്രം നിർമിക്കുക. കെ.എസ്.ആർ.ടി.സി അധികൃതർ സ്ഥലം ലഭ്യമാക്കുന്നതിനനുസരിച്ച് നിർമാണം ആരംഭിക്കുമെന്നും എം.പി വ്യക്തമാക്കി. സാങ്കേതിക അനുമതി ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സ്റ്റാൻഡിൽ പുതിയ കോംപ്ലക്സ് നിർമിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചുനീക്കിയെങ്കിലും പുതിയ കെട്ടിട നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയിരുന്നില്ല. പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ ബുധനാഴ്ച തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.