സംസ്ഥാന പ്രസിഡൻറിനെ സ്വീകരിച്ചു

പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എസ്. ഇർഷാദിന് പാലക്കാട് നഗരത്തിൽ സ്വീകരണം നൽകി. ടൗൺ സ്റ്റാൻഡ് പരിസരത്ത് നിന്ന് ഹർഷാരവങ്ങളോടെയാണ് പ്രവർത്തകർ പ്രസിഡൻറിനെ സ്വീകരിച്ചത്. തുടർന്ന് നടന്ന സംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ സംസാരിച്ചു. ജില്ല പ്രസിഡൻറ് റഷാദ് പുതുനഗരം, സംസ്ഥാന കമ്മിറ്റിയംഗം പി.ഡി. രാജേഷ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ എന്നിവർ ഹാരമണിയിച്ചു. ജില്ല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. കനത്ത കാറ്റിൽ വീടി​െൻറ മേൽക്കൂര തകർന്നു പുതുശ്ശേരി: കനത്ത കാറ്റ് വീശിയടിച്ചതിനെ തുടർന്ന് പുതുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലൻ പറമ്പിൽ രാമകൃഷ്ണ​െൻറ വീടി​െൻറ മേൽക്കര പൂർണമായി തകർന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്കാണ് ശക്തമായ കാറ്റ് വീശിയത്. സംഭവസമയം രാമകൃഷ്ണ​െൻറ ഭാര്യ വള്ളിയമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മേൽക്കൂര തകർന്ന ശബ്ദം കേട്ട് വീട്ടമ്മ നിലവിളിച്ച് പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി. സംഭവസ്ഥലം വാർഡ് അംഗം വി. ഉഷ, പൊതുപ്രവർത്തകരായ വിനേഷ് വേനോലി, പാർഥൻ എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.