കുടിവെള്ള ക്ഷാമം; സി.പി.എം^ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

കുടിവെള്ള ക്ഷാമം; സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു ചെര്‍പ്പുളശ്ശേരി: കുടിവെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ പന്നിയംകുര്‍ശ്ശി, ചെന്ത്രത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമായിട്ട് ഒരു മാസത്തോളമായി. ഉയര്‍ന്ന പ്രദേശങ്ങളായ ഇവിടേക്ക് കുടിവെള്ളം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് ഓഫിസ് ഉപരോധിച്ചത്. ഈ പ്രദേശങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ നഗരസഭ ഒരു ഇടപെടലും നടത്തുന്നില്ലെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റി എ.എക്സ്.ഇ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. ബുധനാഴ്ച രാവിലെക്കുള്ളില്‍ പ്രശ്നം പരിഹരിക്കാൻ ക്രമീകരണം നടത്തുമെന്ന് ഉറപ്പ് നല്‍കിയതി‍​െൻറ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. വി. വിനോദ്, സി. അനന്തനാരായണന്‍, കെ. രാജീവ്, ടി. അജീഷ്, കബീര്‍, ശ്രീജിത്ത്, ടി.കെ. സലാം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും കുടിവെള്ളം ലഭ്യമായില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കള്‍ അറിയിച്ചു. ചെര്‍പ്പുളശ്ശേരി എസ്.ഐ ജമാലുദ്ദീ‍​െൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.