മഞ്ചക്കല്ലിൽ പുല്ലിന് തീപിടിച്ചു

ചെർപ്പുളശ്ശേരി: മഞ്ചക്കല്ല് ഭാഗത്ത് പടർന്ന് നിന്നിരുന്ന ചെങ്ങണ പുല്ലിന് തീപിടിച്ചത് പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 7.30ഓടെയാണ് തീ ആളിപടർന്നത്. രണ്ടാൾക്ക് ഉയരത്തിൽ കത്തിയ തീ കാറ്റടിച്ചതോടെ പടരുകയായിരുന്നു. സമീപത്തെ വീടുകളിലുള്ളവരും യാത്രക്കാരും ആശങ്കയിലായി. തീ പിടിക്കാനുള്ള കാരണം അജ്ഞാതമാണ്. ഷൊർണൂരിൽനിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. റോഡരികിൽ മാലിന്യങ്ങൾ കത്തിക്കുന്നത് നിത്യസംഭവമാണ്. ചെർപ്പുളശ്ശേരി നഗരസഭയിലെ മാലിന്യ സംഭരണം നിലച്ച സാഹചര്യത്തിൽ ടൗണിൽ എല്ലാ ഭാഗത്തും മാലിന്യങ്ങൾ കൂട്ടി കത്തിക്കുക പതിവാണ്. ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.