വള്ളത്തോൾ അനുസ്മരണം

ഷൊർണൂർ: മഹാകവി വള്ളത്തോളി​െൻറ അറുപതാം ചരമവാർഷികം ആചരിച്ചു. രാവിലെ നിളാതീരത്തുള്ള വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം പ്രഫ. കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. വള്ളത്തോളി​െൻറ മകൾ വാസന്തി മേനോൻ അധ്യക്ഷ വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഡോ. വി.കെ. വിജയൻ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി എന്നിവർ സംസാരിച്ചു. വള്ളത്തോൾ ചെയറി​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന അനുസ്മരണ ചടങ്ങുകളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് (തിരൂർ മലയാള സർവകലാശാല), ഡോ. കെ.എസ്. രവികുമാർ (കാലടി സംസ്കൃത സർവകലാശാല) , ബാലചന്ദ്രൻ വടക്കേടത്ത് (പട്ടാമ്പി പുന്നശ്ശേരി കളരി), ഡോ. എൻ.ആർ. ഗ്രാമ പ്രകാശ് (പന്തളം എൻ.എസ്.എസ് കോളജ്), ഡോ. എസ്.കെ. വസന്തൻ (എറണാകുളം മഹാരാജാസ് കോളജ്), പ്രഭാവർമ (വൈലോപ്പിള്ളി സംസ്കൃതി ഭവൻ), ഇ.പി. രാജഗോപാലൻ (കാഞ്ഞങ്ങാട് പി. സ്മാരകം) എന്നിവർ അനുസ്മരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.