തീപിടത്തം റബര്‍ മരങ്ങള്‍ കത്തിനശിച്ചു

കാളികാവ്: ചാഴിയോടിന് സമീപം ആനവാരിയില്‍ തീ കത്തിപ്പടര്‍ന്ന് റബര്‍ തൈകള്‍ കത്തി നശിച്ചു. തച്ചങ്ങോടന്‍ മന്‍സൂറി​െൻറ റബര്‍ തോട്ടത്തിലാണ് തീ പടര്‍ന്നത്. നാല്‍പതോളം മരങ്ങള്‍ കത്തിനശിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഭക്ഷണം പാചകം ചെയ്യാന്‍ നിർമിച്ച അടുപ്പില്‍നിന്നാണ് തീ പടര്‍ന്നത്. വേനല്‍ കടുത്തതോടെ കുറ്റിക്കാടുകള്‍ ഉണങ്ങുകയും കരിയിലകള്‍ ധാരാളമായി അടിഞ്ഞ് കൂടിയിട്ടുമുണ്ട്. ഈ സ്ഥലത്ത് ഭക്ഷണം പാകം ചെയ്തതി‍​െൻറ അവശിഷ്ടങ്ങള്‍ കാണാനുണ്ട്. സ്ഥലമുടമ കാളികാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.