പുറമ്പോക്ക് ഭൂമിയിൽനിന്ന് മരം കടത്താൻ ശ്രമം

കരുവാരകുണ്ട്: സർവേ പുരോഗമിക്കുന്നതിനിടെ ഒലിപ്പുഴയുടെ കരയിലെ പുറമ്പോക്കിൽനിന്ന് മരം മുറിച്ച് കടത്താൻ ശ്രമം. പുന്നക്കാട് ജി.എൽ.പി സ്കൂൾ പരിസരത്തെ ഭൂമിയിൽനിന്നാണ് വീട്ടി മരം കടത്താനായി മുറിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് കരുവാരകുണ്ട് വില്ലേജ്, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. ഒലിപ്പുഴ പുനർജനി പദ്ധതിയുടെ ഭാഗമായി പുറമ്പോക്ക് അളവ് തുടങ്ങിയിരുന്നു. രണ്ടുദിവസമായി പുന്നക്കാട് ഭാഗത്താണ് അളവ്. ഇതിനിടെയാണ് മരം കടത്ത് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.