'ലേബര്‍ സെസ്സി‍െൻറ പേരിലുള്ള അന്യായ നികുതി പിരിവ് അവസാനിപ്പിക്കണം'

വണ്ടൂര്‍: വണ്ടൂരിലെ പഴയ ചന്തക്കുന്നിനേയും മുക്കണ്ണന്‍കുന്നിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് സ്ഥാപിക്കണമെന്നും, ലേബര്‍ സെസ്സി‍​െൻറ പേരിലുള്ള അന്യായ നികുതി പിരിവ് അവസാനിപ്പിക്കണമെന്നും കേരള ബില്‍ഡിങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വണ്ടൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി.പി. അലവികുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച സംഘടന പ്രവര്‍ത്തനത്തിലുള്ള ജില്ല കമ്മറ്റിയുടെ അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ജുവൈരിയ വണ്ടൂര്‍ യൂനിറ്റ് സെക്രട്ടറി പി. ഉമ്മര്‍ ഹാജിക്ക് സമ്മാനിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ. ഫക്രുദ്ദീന്‍ തങ്ങള്‍, മേഖല കണ്‍വീനര്‍ വി.ടി. മുഹമ്മദ് റാഫി, അയ്യൂബ് മേത്തല്‍, ആസാദ് വണ്ടൂര്‍, ഒ.കെ. മൊയ്തീന്‍, അഡ്വ. കെ.ടി. ഹമീദ്, കെ.ടി. റഹ്മത്തുള്ള എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി. ഉമ്മര്‍ ഹാജി (പ്രസി), ഇ.പി. ബഷീര്‍, എം. രാമചന്ദ്രന്‍, ഇ.കെ. മുഹമ്മദലി (വൈസ്. പ്രസി), അയ്യൂബ് മേത്തലയില്‍ (സെക്ര), വി. അബ്ദുല്‍ കരീം, ടി.കെ. ഹംസകുട്ടി, പി. അനസ് (സെക്രട്ടറിമാര്‍), ഒ.കെ. കുഞ്ഞിമൊയ്തീന്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.