ഹജ്ജ്​: തീർഥാടകർക്ക്​ നൽകുക 2,100 റിയാൽ

കൊണ്ടോട്ടി: ഹജ്ജ് തീർഥാടകര്‍ക്ക് ക്യാമ്പിലെത്തി 2,100 സൗദി റിയാൽ കൈമാറുന്നതിന് ബാങ്കുകളിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ടെൻഡർ ക്ഷണിച്ചു. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന അവധി ദിവസങ്ങളിലുൾപ്പെടെ ബാങ്ക് പ്രതിനിധികൾ ക്യാമ്പിലെത്തി തീർഥാടകർക്ക് പണം കൈമാറണം. 500 സൗദി റിയാലി​െൻറ നാല് എണ്ണവും നൂറ് റിയാലി​െൻറ ഒരു നോട്ടുമായിട്ടാണ് തീർഥാടകർക്ക് കൈമാറേണ്ടത്. താൽപ്പര്യമുളള ബാങ്കുകൾ ഏപ്രിൽ നാലിനകം ടെൻഡർ സമർപ്പിക്കണം. അവസരം ലഭിച്ചവർ നൽകുന്ന പണത്തിൽ നിന്നാണ് സൗദിയിലെ ചെലവിനായി 2,100 റിയാൽ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.