വള്ളത്തോൾ അനുസ്മരണം

തിരൂർ: തിരൂർ കോഓപറേറ്റിവ് കോളജിൽ വള്ളത്തോൾ സ്മാരക കലാ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ചു. തിരൂർ നഗരസഭ അധ്യക്ഷൻ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക കേന്ദ്രം ചെയർമാൻ ഗോപിനാഥ് ചേന്നര അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് സെക്രട്ടറി കെ.പി. ഷാജിത്, അധ്യാപകരായ മിനി, ഗംഗാധരൻ എന്നിവർ സംസാരിച്ചു. കോളജ് പ്രിൻസിപ്പൽ മജീദ് ഇല്ലിക്കൽ സ്വാഗതവും എൻ. മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. സൗജന്യ നൈപുണ്യ പരിശീലനം തിരൂർ: സംസ്ഥാന നഗരകാര്യ വകുപ്പ് കുടുംബശ്രീ മിഷൻ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ (എൻ.യു.എൽ.എം)പദ്ധതിയുടെ ഭാഗമായി തിരൂർ നഗരസഭ പരിധിയിലുള്ളവർക്കായി സൗജന്യ അക്കൗണ്ടൻറ് അസിസ്റ്റൻറ് യൂസിങ് ടാലി കോഴ്‌സ് നടത്തുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18--30. താൽപര്യമുള്ളവർ 19ന് ഉച്ചക്ക് രണ്ടിന് പയ്യനങ്ങാടി ഐ.എച്ച്.ടി കമ്പ്യൂട്ടർ കോളജിൽ നടക്കുന്ന സെമിനാറിൽ പങ്കടുക്കണം. ഫോൺ: 9383482278. ട്രക്കിങ്ങിന് സമഗ്ര മാനദണ്ഡം വേണം തിരൂർ: കേരളത്തിൽ ട്രക്കിങ്ങിന് സമഗ്രമായ മാനദണ്ഡം ഏർപ്പെടുത്തണമെന്ന് യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. റിസോർട്ടുകളും സ്വകാര്യ വ്യക്തികളും ഗ്രൂപ്പുകളും അനധികൃതമായി മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ട്രക്കിങ് നിയന്ത്രിക്കണം. കുരങ്ങിണിയിൽ ട്രക്കിങ്ങിനിടെ കാട്ടുതീയിൽ പെട്ട് യാത്രക്കാർ മരിച്ചതിൽ അനുശോചിച്ചു. പ്രസിഡൻറ് പറമ്പാട്ട് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ യൂസുഫ് തൈക്കാടൻ, ഹരിഹരൻ കോട്ടക്കൽ, ജോയ് തൈപ്പറമ്പിൽ, മൻസൂർ മൂപ്പൻ, അബ്ദുറഹ്മാൻ പാറമൽ, എം. അബൂബക്കർ, കെ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. പ്രസാദ് മലപ്പുറം സ്വാഗതവും ഉപ്പൂടൻ റഹ്മാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.