വികസന സെമിനാർ

കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിൽ ആരോഗ്യത്തിനും സാമൂഹിക സുരക്ഷക്കും മുൻഗണ നൽകുന്ന പദ്ധതിരേഖ പഞ്ചായത്ത് വികസന സെമിനാർ അംഗീകരിച്ചു. തോഴന്നൂർ ആയുർവേദ ആശുപത്രിയിൽ പേ വാർഡ് നിർമാണം, പി.എച്ച്.സിയിൽ ഡോക്ടറുടെയും ഫാർമസിസ്റ്റി​െൻറയും നിയമനം, മാനസിക വെല്ലുവിളി നേരിടുന്ന കിടപ്പിലായ രോഗികൾക്ക് ദിന ബത്ത, മറ്റു കിടപ്പിലായ രോഗികൾക്ക് മരുന്നും ഭക്ഷണവും തുടങ്ങി നിരവധി ക്ഷേമ പദ്ധതികളാണ് 2018-19 വാർഷിക പദ്ധതിയിൽ നടപ്പാക്കുന്നത്. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ഷട്ടിൽ തുടങ്ങി എല്ലാ കായികയിനങ്ങളിലും പരിശീലനം നൽകുകയും പഞ്ചായത്തുതല ടീമുകളെ ഉണ്ടാക്കുകയും ചെയ്യും. വികസന സെമിനാർ ജില്ല പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.പി. ജുബൈരിയ, ബ്ലോക്ക് മെംബർ തൈക്കാടൻ അബ്ദു, ശ്രീകുമാർ എന്നിവർ സംസാരിച്ചു. സത്യഗ്രഹ സമരം വളാഞ്ചേരി: വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണുക, കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നിർമാണം ഉടൻ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സർവകക്ഷി ആക്ഷൻ കൗൺസിൽ വളാഞ്ചേരി ടൗണിൽ നടത്തിയ സത്യഗ്രഹ സമരം നഗരസഭ അധ്യക്ഷ എം. ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ സി.എച്ച്. അബൂ യൂസുഫ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. പറശ്ശേരി അസൈനാർ (കോൺ.), പി. ജയപ്രകാശ് (സി.പി.ഐ), കെ.എം. അബ്ദുൽ ഗഫൂർ (മുസ്ലിം ലീഗ്), കെ.പി. ശങ്കരൻ (സി.പി.എം), പൈങ്കൽ ഹംസ (വെൽഫെയർ പാർട്ടി), വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ (ബി.ജെ.പി), ഷെരീഫ് പാലൊളി (ജനതാദൾ), ടി.എം. പത്മകുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി), നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, കെ.എം. ഫിറോസ് ബാബു, സലാം വളാഞ്ചേരി, കെ. മുഹമ്മദലി, അഷറഫലി കാളിയത്ത്, പി.പി. ഗണേശൻ, ടി.പി. അബ്ദുൽ ഗഫൂർ, അഷ്റഫ് അമ്പലത്തിങ്ങൽ, ഷാബാസ് വാക്കരത്ത് എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ വി.പി. സക്കറിയ സ്വാഗതവും സി. അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.