എം.ഇ.എസിലെ പണപ്പെട്ടിയിൽ വീഴും സാന്ത്വനത്തി​െൻറ നാണയങ്ങൾ

വളാഞ്ചേരി: ഒരു ദേശത്തിന് ആശ്വാസം പകരുന്ന വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റിവ് സംരംഭത്തിന് എം.ഇ.എസ് കെ.വി.എം കോളജ് വിദ്യർഥികൾ സാന്ത്വനപ്പെട്ടിയൊരുക്കുന്നു. പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമാകാനും സാമ്പത്തിക സഹായം നൽകാനും വിദ്യാർഥികൾ തീരുമാനിച്ചു. കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ ഇതിനായി മുന്നിട്ടിറങ്ങും. കോളജിൽ സ്റ്റുഡൻറ് ഇനീഷേറ്റീവ് പാലിയേറ്റിവ് സെൽ രൂപവത്കരിച്ച് കാരുണ്യ മേഖലയിൽ വിദ്യാർഥികൾ സജീവമാകും. എൻ.എസ്.എസ് യൂനിറ്റി​െൻറ നേതൃത്വത്തിൽ കോളജിലെ എല്ലാ ക്ലാസുകളിലും പണപ്പെട്ടികൾ സ്ഥാപിക്കും. പാലിയേറ്റിവ് രോഗി പരിചരണം, ഗൃഹസന്ദർശനം എന്നിവയിലും വിദ്യാർഥികൾ ശ്രദ്ധ നൽകും. എൻ.എസ്.എസ് വിദ്യാർഥികൾ, ക്ലാസ് പ്രതിനിധികൾ എന്നിവർക്ക് പാലിയേറ്റിവ് പരിചരണം സംബന്ധിച്ച് ക്ലാസ് നൽകും. പദ്ധതി വ്യാഴാഴ്ച രാവിലെ 10ന് എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.