വ്യാജ ചികിത്സ ഇനി അത്ര സുഖകരമാകില്ല

വ്യാജ ചികിത്സകരുടെ കണക്കെടുപ്പ് ഇൗമാസം പൂർത്തിയാകും മലപ്പുറം: വ്യാജ ചികിത്സകരെ ജില്ലയിൽനിന്ന് തുരത്താനുള്ള നടപടി തുടങ്ങി. വ്യാജ ചികിത്സകരുടെയും അവരെ ആശ്രയിക്കുന്നവരുടെയും എണ്ണം കൂടിയഘട്ടത്തിലാണ് ആരോഗ്യവകുപ്പി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും ഇടപെടൽ. ചികിത്സകരുടെ കണക്കെടുപ്പാണ് ആദ്യപടി. ഒാരോ ആരോഗ്യബ്ലോക്കിന് കീഴിലും ഇത്തരക്കാരുടെ സർവേ തുടങ്ങി. പ്രത്യേക ഫോമിൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ചികിത്സകരുടെ വിദ്യാഭ്യാസ യോഗ്യത, പഠിച്ച സ്ഥലം, യൂനിേവഴ്സിറ്റി, കോഴ്സി​െൻറ കാലാവധി, പ്രവൃത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ രേഖപ്പെടുത്തുന്നുണ്ട്. ഒാരോ പ്രദേശത്തെയും അലോപതി ഉൾപ്പെെടയുള്ള ചികിത്സകരുടെ വിവരങ്ങൾ ശേഖരിക്കും. ഇതിൽ നിയമപരമായ പരിരക്ഷയില്ലാത്തവർക്കും വേണ്ട യോഗ്യത ഇല്ലാത്തവർക്കുമെതിരെ നടപടിയുണ്ടാകും. കഴിഞ്ഞമാസം ആരംഭിച്ച സർവേ മാർച്ചിൽ അവസാനിക്കും. ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ അധ്യക്ഷനായും ജില്ല മെഡിക്കൽ ഒാഫിസർ ഉപാധ്യക്ഷയായും നിരീക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സർേവ പൂർത്തിയാകുന്ന മുറക്ക് റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. കെ. സക്കീന പറഞ്ഞു. പി.എച്ച്.സികളുടെ പരിധിയിൽ വ്യാജ ചികിത്സകരുണ്ടെങ്കിൽ അതി​െൻറ ഉത്തരവാദിത്തം അതത് മെഡിക്കൽ ഒാഫിസർമാർക്കായിരിക്കുമെന്നും ഡി.എം.ഒ സൂചിപ്പിച്ചു. വ്യാജ ചികിത്സകർക്കൊപ്പം സ്ഥാപനങ്ങളും ജില്ലയിൽ കൂടിവരുന്നുണ്ട്. ചികിത്സകരുടെ പേരിനൊപ്പം ഡോക്ടർ എന്നുകാണാമെങ്കിലും പലരും ഹ്രസ്വകാല കോഴ്സുകൾ മാത്രം പഠിച്ചവരും ചികിത്സിക്കാൻ അംഗീകാരം ഇല്ലാത്തവരുമാണ്. ഗുരുതരമായ രോഗങ്ങൾക്കുവരെ ഇത്തരക്കാർ മരുന്ന് നിർദേശിച്ച് രോഗികളെ ദുരിതത്തിലാക്കുന്നുണ്ട്. ശാസ്ത്രീമായ അറിവോ, കഴിവോ ഇല്ലാത്തവരാണ് പലരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.