കരിപ്പൂരിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. വിമാനത്താവളത്തിലെത്തിയ വിമാനം റാഞ്ചുന്നതും യാത്രക്കാരെ രക്ഷിക്കുന്നതുമായിരുന്നു മോക്ക്ഡ്രില്ലി​െൻറ വിഷയം. 'കശ്മീരിനെ സ്വതന്ത്രമാക്കുക' എന്നതായിരുന്നു റാഞ്ചിയവരുടെ ആവശ്യം. ഡെപ്യൂട്ടി കലക്ടർ സി. അബ്ദുൽ റഷീദ് സ്ഥലത്തെത്തി ഭീകരരുമായി ചർച്ച നടത്തി. അതോറിറ്റിയിലെ അഗ്നിശമന സേന വിഭാഗം, പൊലീസ്, അഗ്നിശമനസേന, ബോംബ് സ്ക്വാഡ്, സി.ഐ.എസ്.എഫ്, എൻ.എസ്.ജി തുടങ്ങിയ വിഭാഗങ്ങളാണ് പങ്കെടുത്തത്. എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ, എ.ടി.സി. േജാ. ജനറൽ മാനേജർ മുഹമ്മദ് ഷാഹിദ്, സി.െഎ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡൻറ് ഡാനിയൽ ധൻരാജ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.