സോക്കർ അല: രജിസ്​ട്രേഷൻ തുടങ്ങി

മലപ്പുറം: ഇന്ത്യയിൽ ആദ്യമായി െഎ.എസ്.എൽ മോഡൽ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറ് ഏപ്രിൽ 25 മുതൽ എടവണ്ണ സീതി ഹാജി സ്റ്റേഡിയത്തിൽ ആരംഭിക്കും. ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷ​െൻറയും കേരള ഫുട്ബാൾ അസോസിയേഷ​െൻറയും അംഗീകാരത്തോടെ നടക്കുന്ന ഫുട്ബാൾ കാർണിവലിനായി ഒരുക്കങ്ങൾ തുടങ്ങി. എട്ട് ടീമുകൾ മാത്രം മത്സരിക്കുന്ന ടൂർണമ​െൻറിലേക്കുള്ള ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ടൂർണമ​െൻറിൽ പത്തുലക്ഷം രൂപ പ്രൈസ് സമ്മാനമായി നൽകും. സോക്കർ അല എന്നാണ് പേര്. െഎ.എസ്.എല്ലിൽ കളിച്ച രണ്ട് വിദേശതാരങ്ങൾ, െഎ.എസ്.എൽ-െഎലീഗ് കളിക്കുന്ന രണ്ട് ഇന്ത്യൻ താരങ്ങൾ, രണ്ട് സന്തോഷ്ട്രോഫി താരങ്ങൾ, ജില്ല ടീമിൽ കളിച്ച രണ്ടുപേർ എന്നിവരടക്കം 15 കളിക്കാർ ഒരു ടീമിൽ ഉണ്ടായിരിക്കും. താൽപര്യമുള്ള ടീമുകൾ കളിക്കാർ, കോച്ച്, മാനേജർ, സ്പോൺസർ എന്നിവരുടെ വിശദാംശങ്ങൾ നൽകണം. ഫോൺ: 7907763005, 9633329999.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.