രക്ത ദാതാക്കളെ പ്രിവിലേജ് കാർഡ് നൽകി ആദരിച്ചു

പരപ്പനങ്ങാടി: ജില്ലയിലും പുറത്തും വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് സന്നദ്ധ രക്ത ദാനത്തിന് മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്ന പരപ്പനങ്ങാടി മിഷൻ പുനർജനി ഭാരവാഹികളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ അധികൃതർ ഒരു വർഷത്തേക്കുള്ള പ്രിവിലേജ് കാർഡ് നൽകി ആദരിച്ചു. ഡോ. വി.പി. ജാസിർ, സി.ഇ.ഒ നിത്യാനന്ദ, സി.എച്ച്. നൗഷാദ്, ഡോ. ലില്ലി, ഡോ. സുമിത്, എസ്. മാലിക്, സുമേഷ്, ജിതിൻ, മിഷൻ പുനർജനി രക്ഷാധികാരി വിനീഷ് അഭിലാഷ്, ചെയർമാൻ വി.പി. മുഹമ്മദ്‌, കോഒാഡിനേറ്റർ വിനീത് ദേവദാസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.