നെറ്റ്​വർക്ക്​ തകരാർ, മൂന്ന്​ മണിക്കൂർ ഇൻറർനെറ്റ്​ നിശ്ചലം

തിരുവനന്തപുരം: ബി.എസ്.എൻ.എൽ ഡാറ്റാ നെറ്റ്വർക്കിൽ തകരാർ മൂലം മൂന്ന് മണിക്കൂറോളം മൊബൈൽ വഴിയുള്ള ഇൻറർനെറ്റ് ഉപയോഗം നിശ്ചലമായി. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ ഡാറ്റാ നെറ്റ്വർക് ഗേറ്റ്വേ ചെന്നൈയിലാണ്. ഇവിടെയുണ്ടായ സാേങ്കതിക തകരാറാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. വിളിക്കാൻ കഴിഞ്ഞെങ്കിലും ഇൗ സമയമത്രയും ഇൻറർനെറ്റ് ലഭിച്ചില്ല. ഡാറ്റാ ഒാണാക്കിയപ്പോൾ ഇൻറർനെറ്റ് സിഗ്നലും തെളിഞ്ഞില്ല. പലരും കാശ് തീർന്നതാകാമെന്ന് കരുതിയെങ്കിലും ബി.-എസ്.-എൻ.-എൽ ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ഫോണുകളും സമാന അവസ്ഥയിലായതോടെ കാര്യം സ്ഥിരീകരിച്ചു.- മറ്റ് ചിലർ ബി.എസ്.എൻ.എൽ കസ്റ്റർമർ കെയറിലേക്ക് വിളിച്ചപ്പോഴാണ് വിവരമറിയുന്നത്. പ്രശ്നം പരിഹരിച്ച് മൂന്നോടെയാണ് മൊബൈൽ ഫോണുകളിൽ ഇൻറർനെറ്റ് ലഭിച്ചത്. മൊബൈൽ ഡാറ്റാ ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികളാണ് ബി.എസ്.എൻ.എൽ കസ്റ്റമർ കെയറിലേക്ക് ദിവസവും ലഭിക്കുന്നത്. ത്രീ ജി വേഗമാണ് വാഗ്ദാനമെങ്കിലും പലയിടങ്ങളിലും ഇത് ലഭിക്കില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.