അഖിലേന്ത്യ പ്രതിഷേധ ദിനം15ന്​

ജില്ലയിലെ 15 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ പാലക്കാട്: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നടപടികളിലും രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങളിലും പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകൾ വ്യാഴാഴ്ച അഖിലേന്ത്യ പ്രതിഷേധ ദിനം ആചരിക്കും. ജില്ലയിൽ 15 കേന്ദ്രങ്ങളിൽ പൊതുയോഗം സംഘടിപ്പിക്കും. പാലക്കാട്ട് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് മനോജ് ചിങ്ങന്നൂർ, മലമ്പുഴയിൽ എ.ഐ.ടി.യു.സി നേതാവ് എൻ.ജി. മുരളീധരൻ നായർ, പുതുശ്ശേരിയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി. രാജു, ചിറ്റൂരിൽ ഐ.എൻ.ടി.യു.സി നേതാവ് ആർ. നാരായണൻ, നെന്മാറയിൽ എ.ഐ.ടി.യു.സി നേതാവ് വിജയൻ കുനിശ്ശേരി, ആലത്തൂരിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ചാമുണ്ണി, കുഴൽമന്ദത്ത് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ, ഒറ്റപ്പാലത്ത് സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, മണ്ണാർക്കാട് എസ്.ടി.യു ജില്ല സെക്രട്ടറി അഡ്വ. നാസർ കൊമ്പത്ത്, അട്ടപ്പാടിയിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എം. ഹരിദാസ്, ചെർപ്പുളശ്ശേരിയിൽ സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.കെ. ദിവാകരൻ, ശ്രീകൃഷ്ണപുരത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.സി. കാർത്ത്യായനി, പട്ടാമ്പിയിൽ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, തൃത്താലയിൽ ഐ.എൻ.ടി.യു.സി നേതാവ് പി. അബ്ദുല്ലക്കുട്ടി, വടക്കഞ്ചേരിയിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എ. പ്രഭാകരൻ എന്നിവർ ഉദ്ഘാടനം ചെയ്യും. പ്രതിഷേധ ദിനത്തിലും പൊതുയോഗങ്ങളിലും പങ്കെടുത്ത് പരിപാടികൾ വിജയിപ്പിക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ ജില്ല കമ്മിറ്റിയും സി.ഐ.ടി.യു ജില്ല കമ്മിറ്റിയും എല്ലാ തൊഴിലാളികളോടും ആഹ്വാനം ചെയ്തു. കരാർ തൊഴിൽ സാർവത്രികമാക്കാനുള്ള നീക്കം, പൊതുമേഖലയെ അവഗണിക്കൽ, റെയിൽവേ സ്വകാര്യവത്കരണം, കൽക്കരി ഖനന മേഖലയിലെ നിയമ ഭേദഗതി, പ്രതിരോധ നിർമാണ മേഖലയുടെ സ്വകാര്യവത്കരണം, പൊതുമേഖല ബാങ്കുകൾ കൊള്ളയടിക്കാൻ അവസരമൊരുക്കൽ, 47ാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് മാറ്റിവെക്കൽ, കേന്ദ്ര ബജറ്റിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ തുടങ്ങിയവക്കെതിരേയാണ് സംയുക്ത ട്രേഡ് യൂനിയനുകൾ പ്രതിഷേധ ദിനം ആചരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.